ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കാൻ ഗ്രാമക്കൂട്ടായ്മ

അരൂർ: ഓരുവെള്ളത്താൽ ചുറ്റപ്പെട്ട എഴുപുന്ന പഞ്ചായത്തിലെ നീണ്ടകരയിലെ ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കാൻ നീണ്ടകര നമ്മുടെ ഗ്രാമക്കൂട്ടായ്മ രംഗത്തിറങ്ങി. ആദ്യഘട്ടമായി സൻെറ് മാർട്ടിൻസ് പള്ളിയുടെ കിഴക്കുഭാഗത്തെ കുളം 85 അംഗസംഘം വൃത്തിയാക്കി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീണ്ടകരയിലെ റോഡുകൾ നന്നാക്കുക, ഡിസ്പെൻസറിയും റേഷൻ കടയും നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ.എക്ക്​ നിവേദനം നൽകി. apl GRAAMA KOOTTAAYMA നീണ്ടകര 'നമ്മുടെ ഗ്രാമക്കൂട്ടായ്മ' പ്രവർത്തകർ സൻെറ് മാർട്ടിൻസ് പള്ളിയുടെ കിഴക്കുഭാഗത്തെ കുളം വൃത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.