കോവിഡ് ഭീതിയിൽ കുത്തിയതോട് പൊലീസ് സ്​റ്റേഷൻ

തുറവൂർ: കുത്തിയതോട് പൊലീസ് സ്​റ്റേഷൻ കോവിഡ് ഭീതിയിൽ. സ്​റ്റേഷനിലെ 10​ പൊലീസുകാർക്ക് കോവിഡ് പോസിറ്റിവായതോടെയാണിത്​. സമ്പർക്ക പട്ടികയിലുള്ള പൊലീസുകാരെ പരിശോധിക്കാൻ നടപടിയുണ്ടായിട്ടില്ല. ഇവരെല്ലാം ഇപ്പോൾ ഡ്യൂട്ടിയിലുണ്ട്​. സ്​റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും കോവിഡ് പരിശോധനക്ക്​ വിധേയമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സി.എം.പി ധർണ ആലപ്പുഴ: അഴിമതിപ്പണമാണ് മയക്കുമരുന്ന് കച്ചവടത്തിനായി കോടിയേരിയുടെ മകൻ ബിനീഷ് ഉപയോഗിക്കുന്നതെന്ന് സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ ആരോപിച്ചു. ജില്ല കൗൺസിൽ നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ.ടി. ഇതിഹാസ് അധ്യക്ഷത വഹിച്ചു. പി.വി. സുന്ദരൻ, സുരേഷ് കാവിനേത്ത്, വയലാർ സുരേന്ദ്രൻ, അനീഷ് ബാബു, വിനോദ്, രാജേഷ്, ഹരിദാസൻ എന്നിവർ സംസാരിച്ചു. APL c m p1 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ സി.എം.പി ജില്ല കൗൺസിൽ നടത്തിയ കലക്ടറേറ്റ് ധർണ ജില്ല സെക്രട്ടറി എ. നിസാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.