ബൈക്ക​്​ അപകടത്തിൽ മരിച്ച പെൺകുട്ടിക്ക്​ കോവിഡ്

കുട്ടനാട്: പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപെട്ട് മരിച്ച മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മുട്ടാർ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ മിത്രക്കരി കളപ്പുരയ്ക്കൽ കെ.കെ. കൃഷ്ണൻകുട്ടിയുടെ മകൾ ആർദ്ര കൃഷ്ണനാണ്​ (14) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്​ 12ഓടെ മാമ്പുഴക്കരി-എടത്വാ റോഡിൽ മിത്രക്കരിക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി ചികിത്സയിലാണ്. പിന്നീട് നടത്തിയ പരിശോധനയിലാണ് ആർദ്രക്ക്​ കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.