ധർണ നടത്തി

ചാരുംമൂട്: ചാരുംമൂട് യൂണിറ്റി​ൻെറ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം.എസ്. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജി. മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ഗിരീഷ് അമ്മ, കെ. ഫസൽ അലീഖാൻ, ബി. സത്യപാൽ, ദിവാകരൻ നായർ, എബ്രഹാം പറമ്പിൽ, മണിക്കുട്ടൻ ഇഷോപ്പി, ഷിബു, ബാബു സരസ്വതി, ജീബു തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ടി.വി നൽകി. അമ്പലപ്പുഴ: ടി.വി ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് പുന്നപ്ര പഞ്ചായത്ത് പതിനൊന്നാം വാർഡ് മുസ്​ലിം ലീഗ് ശാഖ കമ്മിറ്റി ടി.വി നൽകി. കൊവിഡ് നിയന്ത്രണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധന കുടുംബത്തിൽപെട്ട പ്ലസ് വണ്ണിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന കുട്ടികൾ ഉള്ള പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ താമസിക്കുന്ന കുടുംബത്തിനാണ് ടി.വി നൽകിയത്. മുസ്​ലിം ലീഗ് ശാഖ കമ്മിറ്റി പ്രസി. അബ്​ദുൽ ലത്തീഫി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല ട്രഷറർ കമാൽ എം. മാക്കിയിൽ ഉൽഘാടനം ചെയ്തു. ജില്ല സെക്രട്ടറി നജ്മൽ ബാബു ടി.വി വിതരണം ചെയ്തു. പഞ്ചായത്ത് മുസ്​ലിം ലീഗ് സെക്രട്ടറി നൗഷാദ് സുൽത്താന, ഗ്രാമ പഞ്ചായത്തംഗം ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.