തലയണക്കടിയിൽവെച്ച മൊബൈൽ കത്തി ഒാേട്ടാ ഡ്രൈവർക്ക് പൊള്ളലേറ്റു

കായംകുളം: ഉറങ്ങാൻ കിടന്നപ്പോൾ തലയണക്കടിയിൽ ​െവച്ച മൊബൈൽ ഫോൺ കത്തി ഒാേട്ടാ ഡ്രൈവർക്ക് പൊള്ളലേറ്റു. പ്രയാർ കാർത്തികയിൽ മണികണ്ഠനാണ് (53) പൊള്ളലേറ്റത്. നെറ്റ് ഒാഫാക്കാതിരുന്നതിനാൽ ആപ്ലിക്കേഷനുകൾ പ്രവർത്തിച്ചതാണ് ചൂടാകാൻ കാരണമെന്ന് കരുതുന്നു. തീപടർന്ന് കിടക്ക കത്തിയതോടെ കൈക്കും പുറത്തുമാണ് പൊള്ളലേറ്റത്. കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം: apl POLLALETTA MANIKANDAN പൊള്ളലേറ്റ മണികണ്ഠൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.