ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീറിൻെറ നേതൃത്വത്തിൽ സംസ്കരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി നാഗരാജിനെ (28) നെഞ്ചുവേദനയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാഗരാജിനു പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 21ന് മരിച്ച നാഗരാജിൻെറ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. യു.എം. കബീർ വിവരമറിയിച്ചതിനെ തുടർന്ന് ഓച്ചിറയിലെ പൊതുപ്രവർത്തകരായ കബീർ, അജ്മൽ എന്നിവരുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി. 10 വർഷമായി ഓച്ചിറയിൽ താമസിച്ച് ജോലി ചെയ്തുവരുകയായിരുന്ന നാഗരാജിന് ഭാര്യയും രണ്ട് മക്കളുണ്ട്. യു.എം. കബീറും യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് നൂറുദ്ദീൻ കോയ, ഹാഷിം വണ്ടാനം എന്നിവരും കോവിഡ് മാനദണ്ഡം പാലിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി ചാത്തനാട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ നാരായണമ്മ ഭായി, മക്കളായ ഈശ്വരി ഭായി, പുരുഷോത്തമൻ നായ്ക് എന്നിവരും സംസ്കാര ചടങ്ങിന് എത്തിയിരുന്നു. ചിത്രം: AP58 Nagaraj നാഗരാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.