ഓട നിർമാണം; കരാറുകാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

ചാരുംമൂട്: ഓടനിർമാണം പൂർത്തീകരിക്കാൻ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തടസ്സം. കരാറുകാർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി. താമാരക്കുളം-ഓച്ചിറ റോഡിൽ താമരക്കുളം മാർക്കറ്റിൽനിന്ന്​ ഇരപ്പൻപാറയിലേക്കുള്ള ഓടയുടെ നിർമാണമാണ് പൂർത്തീകരിക്കാനാകാതെ കിടക്കുന്നത്. ട്രാൻസ്ഫോർമറിന്റെ സംരക്ഷണവേലി ഇളക്കിമാറ്റിയാൽ ഒറ്റ ദിവസംകൊണ്ട് ഓടയുടെ രണ്ടു വശവും കൂട്ടിമുട്ടിച്ച് നിർമാണം പൂർത്തീകരിക്കാനാകും. എന്നാൽ, വൈദ്യുതി ബോർഡും കരാറുകാരും പരസ്പരം പഴിചാരി ഇതിന്​ തയാറാകുന്നില്ലെന്നാണ്​ നാട്ടുകാരുടെ പരാതി. ഫോട്ടോ: താമരക്കുളം മാർക്കറ്റിനോട് ചേർന്ന് ഓട നിർമാണത്തിന് തടസ്സമായുള്ള ട്രാൻസ്​ഫോർമറിന്റെ സംരക്ഷണ വേലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.