കനാലില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി

ആലപ്പുഴ: മേയുന്നതിനിടെ കനാലില്‍ വീണ ഗർഭിണിയായ പശുവിനെ ആലപ്പുഴ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആലപ്പുഴ തെക്കെ കൊമ്മാടിയിൽ കരളകം വാർഡിൽ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള ഒമ്പത്​ മാസം ഗർഭിണിയായ പശുവാണ് ഇടുങ്ങിയ കനാലിൽ വീണത്. നാട്ടുകാര്‍ ചേര്‍ന്ന് പശുവിനെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് അഗ്​നിരക്ഷാസേനയുടെ സഹായം തേടിയത് .ആലപ്പുഴ അഗ്​നിരക്ഷാസേന അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ വി.എം. ബദറുദ്ദീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ്​ റസ്ക്യൂ ഓഫിസർമാരായ വി.എ. വിജയ്, വി. സുകു, ജെ.ജെ. ജിജോ, എസ്. സുജിത്ത്, വി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ്​ പശുവിനെ കരക്കെത്തിച്ചത്​. (അഗ്​നിരക്ഷാസേന പശുവിനെ കരക്ക് കയറ്റാനുള്ള ശ്രമം നടത്തുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.