മൃഗാശുപത്രികളിൽ ഡോക്ടർമാരില്ല; ജനം നെട്ടോട്ടത്തിൽ

തുറവൂർ: തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കാതായതോടെ ജനം വലയുന്നു. കുത്തിയതോട് പഞ്ചായത്തിൽ നാലുകുളങ്ങരക്ക്​ കിഴക്കുവശം പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ചികിത്സ നടത്തുന്നത്​ മറ്റ്‌ സ്റ്റാഫുകളാണ്. ഇവർ ഡോക്ടറെ ബന്ധപ്പെട്ട് മരുന്നുകൾ എഴുതിക്കൊടുക്കുകയാണ്​ ചെയ്യുക. ക്ഷീര കർഷകരും അരുമമൃഗങ്ങളെ വളർത്തുന്നവരും ഇതുമൂലം കടുത്ത ബുദ്ധിമുട്ടിലാണ്​. എഴുപുന്ന പഞ്ചായത്തിലെ കുത്തിയതോട് പാലത്തിന് കിഴക്കുവശമുള്ള മൃഗാശുപത്രിയിൽ ഡോക്ടറും സ്റ്റാഫും ഇല്ല. കുറേ ദിവസങ്ങളായി ഇവിടെ ആരും വരാറില്ലെന്നാണ്​ ജനങ്ങൾ പറയുന്നത്​. മൃഗാശുപത്രിയിൽ ഡോക്ടറെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇതിൽ വിളിച്ചാൽ കിട്ടാറില്ല. അടിയന്തരമായി മൃഗാശുപത്രികളിൽ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പടം : സദാസമയവും അടഞ്ഞുകിടക്കുന്ന കോടംതുരുത്ത് മൃഗാശുപത്രി apl hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.