പ്രവാസി സംഘം ഏരിയ സമ്മേളനം

ചാരുംമൂട്: കേരള പ്രവാസി സംഘം ചാരുംമൂട് ഏരിയ സമ്മേളനം ജില്ല സെക്രട്ടറി കെ.എൻ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഏരിയ കമ്മിറ്റി പ്രസിഡന്റ് അഷ്​റഫ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് പി.ടി. മഹേന്ദ്രൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി ഷാജി അറഫ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജില്ല കമ്മിറ്റി അംഗം പി. അശോകൻനായർ , മാവേലിക്കര ഏരിയ പ്രസിഡന്റ് ഹാഷിം അരീപ്പുറത്ത്, താമരക്കുളം യൂനിറ്റ് പ്രസിഡന്റ് നിസാർ താമരക്കുളം, സെക്രട്ടറി തുളസീദാസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കേരള പ്രവാസിസംഘം ചാരുംമൂട് ഏരിയ സമ്മേളനം താമരക്കുളത്ത് ജില്ല സെക്രട്ടറി കെ.എൻ. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.