സ്പെഷല്‍ ഉദ്യം രജിസ്ട്രേഷന്‍ ക്യാമ്പ്

ആലപ്പുഴ: എം.എസ്.എം.ഇ ദിനാചരണവുമായി ബന്ധപ്പെട്ട് ഈമാസം 27 വരെ സ്പെഷല്‍ ഉദ്യം രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ലയിൽ സൂക്ഷ്മ -ചെറുകിട -ഇടത്തരം യൂനിറ്റുകൾ നടത്തുന്ന സംരംഭകർക്ക് ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍, സ്ഥാപനത്തിന്റെ പേര്, മുതല്‍മുടക്ക് എന്നീ വിവരങ്ങളുമായി ജില്ല/ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷൻ നടത്താം. ഫോണ്‍: 0477- 2241272. സ്വയംതൊഴില്‍ പദ്ധതിയിൽ അപേക്ഷിക്കാം ആലപ്പുഴ: പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്കും വനിത സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംഘങ്ങൾക്ക് കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള സംരംഭങ്ങളാണ് പരിഗണിക്കുക. അപേക്ഷ ജൂണ്‍ 25നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി ഓഫിസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2252548.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.