കായംകുളം: കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് കടമുറികൾ നൽകണമെന്നും കരാർ പാലിച്ചാൽ കേസുകൾ പിൻവലിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) യൂനിറ്റ് പ്രസിഡൻറ് നുജുമുദ്ദീന് ആലുംമൂട്ടിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2008ൽ വ്യാപാരികൾക്ക് നഗരസഭ സെക്രട്ടറി എഴുതി നൽകിയ കരാറിന് വിരുദ്ധമായി ഭീമമായ ഡെപ്പോസിറ്റും വാടകയും നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. കരാർ ലംഘിച്ച് പല കടമുറികളിലും തിരിമറി നടത്തി. കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കെതിരായ നഗരസഭ കൗൺസിൽ നടപടികളാണ് കോടതിയെ സമീപിക്കാൻ കാരണമായത്. കരാർപ്രകാരം വ്യാപാരികൾക്ക് അനുവദിച്ച കടമുറികളിൽ മാറ്റം വരുത്താതെ നൽകിയാൽ പുതിയ നിരക്കിലെ വാടകയിൽ കടമുറികൾ ഏറ്റെടുക്കാൻ തയാറാണ്. ഏഴുകോടിയോളം രൂപ വായ്പയെടുത്ത് നിർമിച്ച കെട്ടിടം പ്രയോജനരഹിതമായി കിടക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാത്ത നടപടി പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഏകോപന സമിതി യൂനിറ്റ് ഭാരവാഹികളായ ബി.ശെൽവകുമാർ, സൂര്യാ മഹമൂദ്, പത്മകുമാർ, പി.എൻ. ഷംസുദ്ദീൻ, സന്തോഷ് കിണി, അഷ്‌റഫ് ക്വാളിറ്റി, പ്രദീപ് കുമാർ, അബ്ദുൽ ഹമീദ്, അഷ്‌റഫ് കാവേരി, ബോബൻ ഷാരോൺ, ഹാരീസ് പൊന്നാരത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രത്യേക യജ്ഞം: 3678 പേര്‍ കരുതല്‍ ഡോസ് സ്വീകരിച്ചു ആലപ്പുഴ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 60 വയസ്സിന് മുകളിലുള്ള കരുതല്‍ ഡോസിന് അര്‍ഹരായ മുഴുവന്‍ പേരും പൊതുജനാരോഗ്യ സംവിധാനം വഴി കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. ജൂണ്‍ 16 മുതല്‍ ആരംഭിച്ച പ്രത്യേക വാക്‌സിനേഷന്‍ യജ്ഞത്തില്‍ 3678 പേർ കരുതല്‍ ഡോസ് സ്വീകരിച്ചു. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസുകള്‍ ഉള്‍പ്പെടെ വാക്‌സിൻ എടുക്കണം. 18നും 59നും ഇടയില്‍ പ്രായമുള്ള ആരോഗ്യപ്രവര്‍ത്തകരും കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. കരുതല്‍ ഡോസ് എടുക്കേണ്ട മുഴുവന്‍ പേരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനാണ് നടപടി. പാലിയേറ്റിവ് സംരക്ഷണത്തിലുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. 12-14 വയസ്സുവരെയും 15-17 വയസ്സുവരെയും ഉള്ളവരുടെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. 12-14 വയസ്സ് വരെയുള്ളവരുടെ രണ്ടാം ഡോസ് 63 ശതമാനവും 15-17 വരെയുള്ളവരുടെ രണ്ടാം ഡോസ് 80 ശതമാനവും പൂര്‍ത്തിയായി. 18ന് മുകളില്‍ പ്രായമുള്ള 89 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. 48 ശതമാനം പേർക്ക് കരുതല്‍ ഡോസ് വാക്‌സിനേഷനും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.