ചിങ്ങോലിയിൽ പേപ്പട്ടി ആക്രമണം; ഏഴുപേർക്ക് കടിയേറ്റു

ആറാട്ടുപുഴ: ചിങ്ങോലിയിൽ പേപ്പട്ടി ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച സന്ധ്യയോടെ ചിങ്ങോലി പടിഞ്ഞാറ് തുറവശ്ശേരി ഭാഗത്തുവെച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് പല ഭാഗങ്ങളിൽ ഓടിനടന്ന നായ്​ പള്ളിക്കിഴക്കതിൽ യേശുദാസ് (68), ഭാര്യ സെലീന(64), ചെറുമകൻ ഏബൽ (അഞ്ച്​), മണ്ണേൽ വീട്ടിൽ കാജൽ (15), കുന്നുപറമ്പിൽ രാജമ്മ (58) തുടങ്ങി ഏഴോളം പേരെയും കടിച്ചു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സ തേടി. ആക്രമണകാരിയായ പട്ടിക്ക് പേവിഷബാധയേറ്റിരിക്കാമെന്ന നിഗമനത്തിൽ എൻ.ടി.പി.സി ഭാഗത്തുവെച്ച് പിടികൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചിങ്ങോലിയിൽ കഴിഞ്ഞ ഡിസംബർ ഒന്നിനും പത്തോളം പേരെ നായ്​ കടിച്ച്​ പരിക്കേൽപിച്ചിരുന്നു. തെരുവുനായ്​​ക്കളുടെ ശല്യം കുറക്കാൻ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.