പെരുമ്പളം: ദ്വീപിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ ദ്വീപിലെ മുഴുവൻ ഓട്ടോ റിക്ഷ തൊഴിലാളികളും പണിമുടക്ക് സമരം നടത്തി. പ്രധാന റോഡുകളായ മാർക്കറ്റ് -പട്ടേക്കാട്, അരയുകുളങ്ങര - പനമ്പുകാട്, അരയുകുളങ്ങര - ന്യൂ സൗത്ത്, കൊട്ടങ്ങാപ്പറമ്പ് - കാളത്തോട് ഉൾപ്പെടെ മിക്കവയും തകർന്ന നിലയിലാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന വർഷങ്ങളിൽ ആരംഭിച്ച റോഡ് നിർമാണവും അവതാളത്തിലായി കിടക്കുകയാണ്. മെയ് 26ന് പഞ്ചായത്ത് ഭരണ സമിതിയോട് ഓട്ടോ തൊഴിലാളി യൂനിയനുകൾ സമരം സംബന്ധിച്ച് ചർച്ച നടത്തിയപ്പോൾ 31ന് മുമ്പ് അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ഉറപ്പ് നൽകിയതായിരുന്നു. ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് സമരം നടത്തിയത്. പൂർണമായി തകർന്ന് കിടക്കുന്ന അരയുകുളങ്ങര പനമ്പുകാട് റോഡിൽ റീത്ത് വെച്ചശേഷം തൊഴിലാളികൾ ഓട്ടോ റിക്ഷകളുമായി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുകയായിരുന്നു. മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് മറ്റ് മോട്ടോർ വാഹനങ്ങളും പണിമുടക്കി. മാർച്ചിന് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂനിയൻ നേതാക്കളായ ഷാജി പി. കോർമ്മൻ, കെ. അജിമോൻ , പി. ഹരീഷ് കെ.പിള്ള, എസ്. സുപ്രൻ എന്നിവർ നേതൃത്വം നൽകി. ചിത്രം : മോട്ടോർ തൊഴിലാളി സമരത്തിന്‍റെ ഭാഗമായി റോഡിൽ റീത്ത് വെച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.