നേട്ടം പുതുക്കി ജോൺ ജോർജ്​ ഡി​ക്കോത്തോ

ആലപ്പുഴ: സിവിൽ സർവിസിൽ പുതുക്കിയ നേട്ടവുമായി ജോൺ ജോർജ്​ ഡിക്കോത്തോ. റെയി​ൽവേയിൽ ജോലി കിട്ടിയതിന്‍റെ ഭാഗമായി സെക്കന്തരാബാദിൽ​ നടക്കുന്ന ട്രെയിനിങ്ങിനിടെ സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ്​ റാങ്ക്​ വിവരം അറിഞ്ഞത്​. 2019ൽ സിവിൽ സർവിസ്​ പരീക്ഷയിൽ 614 റാങ്ക്​ നേടിയിരുന്നു. 2021ൽ ഇത്​ 428 ആയി. ഇന്ത്യൻ റെയിൽവേ അക്കൗണ്ട്​സ്​ സർവിസിലാണ്​​​ ജോലി കിട്ടിയത്​. ഇത്​ തുടരണമോയെന്ന്​ ആലോചിക്കും. നേട്ടം ആവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ 'മാധ്യമ​'ത്തോട്​ പറഞ്ഞു. മൂന്നാമത്തെ പ്രാവശ്യമാണ്​ പരീക്ഷയെഴുതുന്നത്​. ആലപ്പുഴ വിജയപാർക്കിന്​ സമീപം ആൻഡയൽ വീട്ടിൽ പരേതനായ കാർട്ടൺ ഡിക്കോത്ത-ബെർനൈസ്​ ദമ്പതികളുടെ മകനാണ്​. ​സഹോദരി: ബിയാങ്ക. APG John George Dcoutho ജോൺ ജോർജ്​ ഡിക്കോത്തോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.