സ്കൂൾ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

ചാരുംമൂട്: ചുനക്കര വടക്ക് 28ാം നമ്പർ ശങ്കരവിലാസം എൻ.എസ്.എസ് കരയോഗം യു.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയം മാവേലിക്കര താലൂക്ക് യൂനിയൻ ചെയർമാൻ കെ.എം. രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ആർ. വിജയനാഥൻപിള്ള അധ്യക്ഷത വഹിച്ചു. സ്കൂൾ ഐ.ടി ലാബ്​ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും സയൻസ് ലാബ് ഉദ്ഘാടനം എം.എസ്. അരുൺകുമാർ എം.എൽ.എയും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. അനിൽകുമാറും സ്കൂൾ ലൈബ്രറി ഉദ്ഘാടനം താലൂക്ക് യൂനിയൻ സെക്രട്ടറി കെ.പി. മധുസൂദനൻ നായരും നിർവഹിച്ചു. ഫോട്ടോ: ചുനക്കര വടക്ക് 28ാം നമ്പർ ശങ്കരവിലാസം എൻ.എസ്.എസ് കരയോഗം യു.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയം മാവേലിക്കര താലൂക്ക് യൂനിയൻ ചെയർമാൻ കെ.എം. രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.