ആറാട്ടുപുഴ: അംഗൻവാടികളിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. അക്ഷരമുറ്റത്തേക്ക് എത്തുന്ന പിഞ്ചുകുഞ്ഞുങ്ങളെ വരവേൽക്കാനും അവരെ സന്തോഷിപ്പിക്കാനും വിവിധ പരിപാടികളാണ് നടത്തിയത്. വർണക്കടലാസിൽ തീർത്ത തൊപ്പികൾ നൽകിയാണ് ആറാട്ടുപുഴ മംഗലത്തെ രണ്ടാം നമ്പർ അംഗൻവാടിയിൽ കുട്ടികളെ സ്വീകരിച്ചത്. പഞ്ചായത്തംഗം പ്രസീത സുധീർ ഉദ്ഘാടനം ചെയ്തു. അധ്യാപിക എൽ. ശുഭയും സഹായി ആതിരയും പാട്ടുകളും കഥകളും പറഞ്ഞ് കുട്ടികൾക്ക് സന്തോഷം പകർന്നു. ആലപ്പുഴ: നഗരസഭതല അംഗൻവാടി പ്രവേശനോത്സവവും വിളംബര ജാഥയും ആലിശ്ശേരി 55, 56, 160 നമ്പർ അംഗൻവാടികൾ കേന്ദ്രീകരിച്ച് നടന്നു. നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ. ഷാനവാസ്, ബീന രമേശ്, ആർ. വിനീത, ബിന്ദു തോമസ്, കെ. ബാബു, സെക്രട്ടറി നീതുലാൽ, സി.ഡി.പി.ഒ ഷേർലി, നബീസ അക്ബർ എന്നിവർ സംസാരിച്ചു. apl anganvadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.