അമ്പലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്നവർക്കായി ജില്ലതല സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മുൻ അംഗം എം.എസ്. അനസ് ഹാജി അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ എൻ.പി. ഷാജഹാൻ, എച്ച്. മുസമ്മിൽ ഹാജി, സലിം ചക്കിട്ടപറമ്പിൽ, കാക്കാഴം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. എ നിസാമുദ്ദീൻ, നിഷാദ് പന്ത്രണ്ടിൽ, ജമാൽ പള്ളാത്തുരുത്തി, ഡോ. അഹമ്മദ്, സി.എ. മുഹമ്മദ് ജിഫ്രി, ടി.എ. അലിക്കുഞ്ഞ് ആശാൻ, എസ്. റഹിം, നദീറ എന്നിവർ പങ്കെടുത്തു. ജില്ല ട്രെയ്നർ മുഹമ്മദാലി ഫാറൂഖ് സഖാഫി സ്വാഗതം പറഞ്ഞു. ചിത്രം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനക്ലാസ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.