കുട്ടനാട്: കൊയ്ത്ത് നടക്കുന്ന മുട്ടാർ രാമങ്കരിപ്പടവ് പാടത്തെ ബണ്ട് മുറിഞ്ഞ് വെള്ളം കയറി. കർഷകരുടെ ശ്രമഫലമായി ബണ്ട് അടച്ചെങ്കിലും പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നു. മുട്ടാർ കൃഷിഭവൻ പരിധിയിൽപ്പെട്ട കെടുപ്പുന്ന രാമങ്കരിപ്പടവ് പാടത്തിന്റെ ബണ്ട് മുറിഞ്ഞാണ് വെള്ളം കയറിയത്. 148 ഏക്കർ വസ്തൃതിയുള്ള പാടത്ത് 70 ഏക്കറോളം വിളവ് പൂർത്തിയാക്കിയിരുന്നു. ബാക്കി സ്ഥലത്ത് വിളവെടുപ്പ് നടക്കുന്നതിനിടെയാണ് മട വീണത്. വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. പുറം ബണ്ട് തകർന്നെങ്കിലും കൃഷി നടക്കുന്ന പാടത്തേക്ക് അധികജലം ഇരച്ച് കയറുന്നതിന് മുമ്പ് മട അടച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പാടത്ത് വെള്ളം ഉയർന്നതിന് പിന്നാലെയാണ് മടവീഴ്ചയും ഉണ്ടായത്. ബണ്ട് മുറിഞ്ഞ് വെള്ളം കയറുമ്പോൾ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുപ്പ് നടത്തി വരുകയായിരുന്നു. മൂന്ന് ലോഡ് നെല്ല് മാത്രമാണ് ഇവിടെനിന്ന് സംഭരിച്ചത്. മുട്ടാർ കൃഷിഭവൻ അസി. കൃഷി ഓഫിസർ ആഷിക് ബണ്ട് മുറിഞ്ഞ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. APL ramkary padam രാമങ്കരിപടവ് പാടത്തെ ബണ്ട് മുറിഞ്ഞ് വെള്ളം കയറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.