സമീകൃതാഹാരം: സെമിനാർ ഇന്ന്​

അരൂക്കുറ്റി: 'സമീകൃതാഹാരവും ആരോഗ്യദായക ഭക്ഷണശീലങ്ങളും' വിഷയത്തിൽ സോഷ്യൽ ഹെൽത്ത് മൂവ്മെന്റ് നദുവത്തുനഗർ മഠത്തിപ്പറമ്പ് പി.കെ വൃക്ഷവിള വികസന ഫാം സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഏകദിന സെമിനാർ നടത്തും. ട്രസ്റ്റ് ചെയർമാൻ അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്യും. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് വി.എ. അഷറഫ്‌ തുടങ്ങിയവർ പ​​ങ്കെടുക്കും. കാർഷികമേഖലയും ഉൽപന്ന വൈവിധ്യവത്കരണവും; സെമിനാർ ആലപ്പുഴ: സർക്കാർ വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന- വിപണന മേളയിൽ കൃഷി വകുപ്പ്​ നേതൃത്വത്തിൽ 'കാർഷിക മേഖലയും ഉൽപന്ന വൈവിധ്യവത്കരണവും' വിഷയത്തില്‍ സെമിനാര്‍ നടത്തി. സെയിന്‍റ് ഗിറ്റ്‌സ് കോളജ് സീനിയർ പ്രഫസർ ഡോ. കെ.എ. അ‍ഞ്ജു വിഷയം അവതരിപ്പിച്ചു. സർക്കാറുകൾ നടപ്പാക്കുന്ന പദ്ധതികൾ, പലിശരഹിത വായ്പ സബ്സിഡി തുടങ്ങിയവയെക്കുറിച്ച് നബാർഡ് കൺസൾട്ടൻസി സോണൽ കോഓഡിനേറ്റർ അശ്വതി മോഹൻ വിശദമാക്കി. തൃക്കുന്നപ്പുഴ കൃഷി ഓഫിസർ എസ്. ദേവിക മോഡറേറ്ററായിരുന്നു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമാദേവി, സംസ്ഥാന ഹോർട്ടികൾചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ മേഴ്‌സി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.