കച്ചേരി റോഡിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു

(ചിത്രം) പുനലൂർ: പട്ടണത്തിലെ പ്രധാന പോക്കറ്റ് റോഡായ കച്ചേരി റോഡിലെ അനധികൃത വാഹന പാർക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. കാൽനടയാത്രപോലും അസാധ്യമാണ്​. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആളുകളും എത്താറുള്ള സ്ഥലമാണിവിടം. താലൂക്കാപത്രിയിൽ രോഗികളുമായെത്തുന്ന ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കുരുക്കിൽപെടുന്നത് പതിവാണ്​. താലൂക്കാശുപത്രിയടക്കം നിരവധി ഓഫിസുകൾ പ്രവർത്തിക്കുന്നത് 300 മീറ്റർ മാത്രമുള്ള ഈ റോഡിൻെറ വശത്താണ്. ഈ റോഡിൻെറ മൊത്തം വീതിയിൽ പകുതിയിലധികം സ്ഥലത്തും ഏതുസമയത്തും വാഹനങ്ങളാണ്. നഗരസഭ ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ (ചിത്രം) പുനലൂർ: താലൂക്ക് ഹോമിയോ ആശുപത്രിക്കായി ചെമ്മന്തൂരിൽ നഗരസഭാസ്ഥലത്ത് നിർമിച്ച പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർവഹിക്കും. ഫലകം അനാച്ഛാദനവും സമ്മേളന ഉദ്​ഘാടനവും മന്ത്രി കെ. രാജു നിർവഹിക്കും. നഗരസഭ ചെയർമാൻ അഡ്വ.കെ.എ. ലത്തീഫ് അധ്യക്ഷതവഹിക്കും. ചെമ്മന്തൂർ പ്രൈവറ്റ് ബസ്​ സ്​റ്റാൻഡിനോട് ചേർന്ന് നഗരസഭ നൽകിയ സ്ഥലത്ത് ഒരു കോടി രൂപ അടങ്കലിൽ രണ്ടുനില കെട്ടിടമാണ് നിർമിച്ചത്. 1500 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായി 50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ചുറ്റുമതിലും ഒ.പി ബ്ലോക്കും നിർമിക്കുന്നതിന് 30 ലക്ഷം രൂപ കിഫ്ബിയിൽനിന്ന്​ അനുവദിച്ചു. നാല്​ ഡോക്ടർമാരടക്കം 15 ജീവനക്കാരുടെ സേവനം ലഭ്യമാകും. നിയന്ത്രണം പാലിക്കാൻ ഉപഭോക്താക്കൾ തയാറാകുന്നില്ല; വ്യാപാരികൾ കഷ്​ടത്തിൽ പുനലൂർ: ഓണത്തിരക്ക് ആയതോടെ സാധനങ്ങൾ വാങ്ങാനെത്തുന്നവർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തയാറാകാത്തത് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നു. കടൾക്കുള്ളിൽ നിശ്ചിത ആളുകൾ മാത്രം കയറി കോവിഡ് പ്രതിരോധം പൂർണമായി പാലിച്ച് സാധനങ്ങൾ വാങ്ങണമെന്ന അധികൃതരുടെ നിർദേശം ആളുകൾ ഉൾക്കൊള്ളുന്നില്ല. സാധാരണ സമയങ്ങളിൽ പൊതുസ്ഥലങ്ങളിലെത്തുന്ന ലാഘവത്തോടെയാണ് ആളുകൾ ഇപ്പോഴും വരുന്നത്. ഉപഭോക്താക്കൾ കൂടുതൽ സമയം ചെലവഴിക്കുന്ന തുണിക്കടകൾ, സ്വർണക്കടകൾ എന്നിവിടങ്ങളിലാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വയോധികരും കൊച്ചുകുട്ടികളുമടക്കം കടകളിൽ കൂട്ടമായെത്തുന്നു. ഇവർ യാതൊരു നിയന്ത്രണവും പാലിക്കുന്നി​െല്ലന്ന് കച്ചവടക്കാർ പറയുന്നു. നിയന്ത്രണം പറഞ്ഞാൽ വരുന്നവർ സാധനങ്ങൾ വാങ്ങാതെ കടക്കാരോട് തട്ടിക്ക‍യറി തിരികെ പോകുന്നതും പതിവാണ്. ആളുകൾ കൂടുന്നത് കാരണം കടക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നതും വ്യാപകമാണ്. പട്ടണത്തിൽ പലയിടത്തും തിര​െക്കാഴിവാക്കാൻ പൊലീസ് ഇടപെടുന്നുണ്ടെങ്കിലും കാര്യമായ ഫലമില്ല. കടകളിലെത്തുന്ന ആളുകൾ കോവിഡ് നിയന്ത്രണം പൂർണമായും പാലിക്കണമെന്നും കച്ചവടക്കാരോട് സഹകരിക്കണമെന്നും പുനലൂർ മർച്ചൻറ്സ് ചേംബർ പ്രസിഡൻറ് എസ്. നൗഷറുദീൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.