ബാലികയുടെ ജീവൻ രക്ഷിച്ചവർക്ക് ആദരം

(ചിത്രം) ചവറ: വൈദ്യുതാഘാതമേറ്റ് പിടഞ്ഞ ആറ് വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച എ.എസ്.ഐ അസീമിനെയും ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ അമീർ അഹമ്മദിനെയും സ്വാതന്ത്ര്യദിനത്തിൽ ആദരിച്ചു. ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂൾ സ്​റ്റുഡൻസ് പൊലീസ് കേഡറ്റിൻെറ നേതൃത്വത്തിലാണ് ആദരിച്ചത്. പ്രിൻസിപ്പൽ ജെ. ഷൈല ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് ജ്യോതികുമാർ, ടൈറ്റാനിയം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. നീതു ജലീൽ, സീനിയർ അസി. ശശി ചവറ, എസ്.ഐ ഷെഫീക്ക്, വർഗീസ് കൊച്ചുപറമ്പിൽ, ഷിബു, കുരീപ്പുഴ ഫ്രാൻസിസ്, ജാക്വിലിൻ, എൻ.സി.സി ഓഫിസർ ജ്യോത്സ്ന എന്നിവർ സംസാരിച്ചു. ഗാന്ധിയൻ കലക്ടീവ് ഇന്ത്യ പ്രതിഷേധദിനം ആചരിച്ചു കൊല്ലം: കേന്ദ്ര സർക്കാറിൻെറ ഇ.ഐ.എ കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ഗാന്ധിയൻ കലക്ടീവ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. ദേശീയതല ഉദ്ഘാടനം കരട് വിജ്​ഞാപനത്തിൻെറ പകർപ്പ് കത്തിച്ച്​ കൂടങ്കുളം സമര നായകൻ ഡോ. എസ്​.പി ഉദയകുമാർ നിർവഹിച്ചു. ജില്ല കോകോഡിനേറ്റർ യോഹന്നാൻ ആൻറണി, സുമിൻജിത്ത് മിഷ, എ.ജെ. ഡിക്രൂസ്​, മണ്ണൂർഷാജി, മേച്ചേഴത്ത് ഗിരീഷ് കുമാർ, വസന്തകുമാർ കല്ലുംപുറം എന്നിവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനം ആഘോഷിച്ചു കൊല്ലം: കണ്ടച്ചിറ മുസ്​ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജമാഅത്ത് സെക്രട്ടറി എസ്. നിസാറുദീൻ പതാക ഉയർത്തി. ചീഫ് ഇമാം എസ്. അയൂബ്ഖാൻ മഹ്‌ളരി സന്ദേശം നൽകി. പ്രസിഡൻറ് മുഹമ്മദ്‌ ഷാഫി അൽ കൗസരി, അബ്​ദുൽ റഷീദ് അയിരൂർ സലീം എന്നിവർ സംസാരിച്ചു. ഹൈദരലി, ഹർഷിൻ, യാസിർ എന്നിവർ ദേശീയഗാനം ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.