കൊല്ലം: ആർ.എസ്.പി ലോക്കൽ ബ്രാഞ്ച് അടിസ്ഥാനത്തിൽ അഞ്ച് മുതൽ 10 വരെ അംഗങ്ങളെ പങ്കെടുപ്പിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അഴിമതിമുക്ത മതേതര സംരക്ഷണ ദിനമായി സ്വാതന്ത്രദിനത്തിൽ ആചരിക്കും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകും. കോളജ് അധ്യാപകർക്ക് ഓൺലൈൻ കോഴ്സ് കൊല്ലം: കൊല്ലം എസ്.എൻ കോളജ് ഇേൻറണൽ ക്വാളിറ്റി അഷുറൻസ് സെൽ, ഫിസിക്സ് വിഭാഗം, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവ സംയുക്തമായി കോളജ് അധ്യാപകർക്കായി ഹ്രസ്വകാല ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്മൻെറ് പ്രോഗ്രാം ആഗസ്റ്റ് 17 മുതൽ 23 വരെ നടത്തും. മൂഡ്ൽ, ടെലഗ്രാം പ്ലാറ്റ്ഫോമുകളിലായിരിക്കും കോഴ്സ് നടത്തുക. രജിസ്ട്രേഷൻ സൗജന്യം. രജിസ്ട്രേഷൻ ലിങ്കിനും വിശദ വിവരങ്ങൾക്കും കോളജ് വെബ്സൈറ്റ് http://snckollam.ac.in സന്ദർശിക്കാം. കോഴ്സ് പൂർത്തിയാക്കുന്ന അധ്യാപകർക്ക് ഇ - സർട്ടിഫിക്കറ്റ് നൽകും. രജിസ്ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് 14, വൈകുന്നേരം അഞ്ച്. അന്വേഷണങ്ങൾക്ക്: 9633500425.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.