കൊല്ലത്ത് ക്ലോസ്ഡ് ഗ്രൂപ്​ ക്ലിക്കായി; കോവിഡ് കുത്തനെ കുറഞ്ഞു

*133 വരെയെത്തിയ കോവിഡ് രണ്ടാഴ്ചക്കിടെ അമ്പതിൽ താഴെയായി കൊല്ലം: കോവിഡ് പ്രതിരോധത്തിൽ ക്ലിക്കായി കൊല്ലത്തെ ക്ലോസ്ഡ് ഗ്രൂപ്​. ധാരാവി മാതൃകയിൽ ജില്ലയിൽ നടപ്പാക്കിയ നിരീക്ഷണവും നിയന്ത്രണവും കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണങ്ങളുമാണ് 133 വരെയെത്തിയ കോവിഡ് കണക്ക് 10ൽ താഴെയാക്കിയത്. കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഏറ്റവും പിറകിലാണ് കൊല്ലം. 2.1 ശതമാനമാണ് കൊല്ലത്തെ പോസിറ്റിവിറ്റി നിരക്ക്. ഇടുക്കിയോടൊപ്പമാണ് ജില്ല. തീവ്രസാഹചര്യത്തെ നേരിടാനായി വിവിധയിടങ്ങളിൽ ഒരുക്കിയ കോവിഡ് ട്രീറ്റ്മൻെറ് സൻെററുകളിൽ 15ശതമാനത്തിൽ മാത്രമേ ഇപ്പോൾ രോഗികളുള്ളൂ. പോസിറ്റീവ് കേസുകൾ എണ്ണം ഇരട്ടിക്കൽ സമയം ജില്ലക്ക് 32ദിവസമാണ്. കണ്ണൂർ മാത്രമാണ് ജില്ലക്ക് മുന്നിലുള്ളത് 36 ദിവസം. ജൂലൈ 24 ആണ് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം, 133പേർ. കൊല്ലം മോഡൽ 15കുടുംബങ്ങൾ വീതമുള്ള യൂനിറ്റുകൾ രുപവത്കരിക്കുകയാണ് ആദ്യപടിയായി ചെയ്തത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കലക്ടർ ഇതുസബന്ധിച്ച ഉത്തരവ് കൈമാറിയിരുന്നു. ഓരോ യൂനിറ്റിൻെറയും ചുമതല യുവാവിനും യുവതിക്കും നൽകി. യൂനിറ്റുകൾ തമ്മിൽ ഒരുതരത്തിലും സമ്പർക്കം പാടില്ല. അഥവ ഉണ്ടായാൽ ചുമതലയുള്ളവർ രേഖപ്പെടുത്തണം. ഇങ്ങനെ വരുമ്പോൾ ഒരാൾക്ക് എങ്ങനെ രോഗംവന്നെന്ന് കണ്ടെത്താനും ക്വാറൻറീൻ വേഗത്തിലാക്കാനും സാധിക്കും. ഇതേ മാതൃകയിൽ കൊല്ലം സിറ്റി, റൂറൽ പൊലീസും അവരുെട സ്​റ്റേഷൻ പരിധിയിൽ ഗ്രൂപ്പുകളുണ്ടാക്കി. വീടുകളിലെ പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലോസ്ഡ് ഗ്രൂപ്പുകള്‍. കണ്ടെയ്ൻമൻെറ് സോണാക്കുമ്പോൾ അവശ്യ സാധനങ്ങള്‍, മരുന്ന് എന്നിവ ഉറപ്പാക്കാൻ വളൻറിയര്‍മാെരയും നിയമിച്ചു. ഈ മാതൃകയെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. തിരുവനന്തപുരത്തിന് പിറകെ ജില്ലയിലും കോവിഡ് തീവ്രവ്യാപന ഭീഷണിവന്ന ഉടൻതന്നെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ 10 ദിവസത്തിനകമാണ് മുന്നൊരുക്കം നടത്തിയത്. അഞ്ച് ദിവസത്തിനകം കോവിഡ് ചികിത്സ കേന്ദ്രത്തിൽ 5000 കിടക്കകൾ ഒരുക്കി. 50ലേറെ പഞ്ചായത്തുകൾ കണ്ടെയ്ൻമൻെറ് സോൺ പരിധിയിലാക്കി നിയന്ത്രണം ഏർപ്പെടുത്തി. ഇതിന് പിറകെ നമ്പർ അടിസ്ഥാനത്തിൽ ഗതാഗതവും പരിമിതപ്പെടുത്തി. ഇത് ഗുണഫലമുണ്ടാക്കിയതായാണ് ഇപ്പോൾ കണക്കുകൾ സൂചിപ്പിക്കുന്നത്. -------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.