കരുണാകരൻ അനുസ്​മരണം

ഇരവിപുരം: കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി കെ. കരുണാകരൻ അനുസ്മരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്‌തു. നിയോജകമണ്ഡലം ചെയർമാൻ ജഹാംഗീർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ പഠനോപകരണവിതരണം നടത്തി. പോസ്​റ്റ്​​ഒാഫിസ്​ ധർണ പരവൂർ: സഹകരണ മേഖലയിൽ സംസ്ഥാന സർക്കാറിൻെറ അധികാരം കവർന്നെടുക്കുന്ന റിസർവ് ബാങ്ക് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ പരവൂർ പോസ്​റ്റ്​ ഓഫിസ് പടിക്കൽ ധർണ നടത്തി. കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.