തിരുവനന്തപുരം: സംസ്ഥാന ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ അസി. സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ പട്ടിക വൈകുന്നതിൽ പൊലീസുകാർക്കിടയിൽ കടുത്ത അതൃപ്തി. അനർഹരായ ചിലരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് ആക്ഷേപം. ഏപ്രിലിൽ എ.എസ്.ഐമാർക്ക് എസ്.ഐമാരായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് 40 ഓളം ഒഴിവുണ്ടായത്. സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുള്ള ഹെഡ് കോൺസ്റ്റബിൾ (സീനിയർ സിവിൽ പൊലീസ് ഓഫിസർ) റാങ്കിലുള്ളവരുടെ പട്ടിക സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജ.പി സുധേഷ് കുമാർ പൊലീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ മാസം കൈമാറി. പട്ടികയിൽ കടന്നുകൂടിയ പി.ആറുള്ള ചില ഉദ്യോഗസ്ഥരെ മാറ്റാൻ പൊലീസ് ആസ്ഥാനത്തെ പരിശോധനയിൽ തീരുമാനിച്ചു. ഇതോടെയാണ് ലിസ്റ്റ് തന്നെ പുറത്തിറങ്ങാത്ത സാഹചര്യമുണ്ടായതെന്ന് പൊലീസുകാർ പറയുന്നു. ഒഴിവാക്കപ്പെട്ടവർക്കും രാഷ്ട്രീയക്കാരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും സഹായത്തോടെ സ്ഥാനക്കയറ്റം നൽകാനാണ് ശ്രമമെന്ന ആക്ഷേപവും ശക്തമാണ്. പട്ടിക വൈകുന്നത് സിവിൽ പൊലീസ് ഒാഫിസർമാരുടെ സ്ഥാനക്കയറ്റത്തിനും തടസ്സമാകുകയാണ്. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ, എസ്.ഐ സ്ഥാനക്കയറ്റ പട്ടികയിലും അനാവശ്യ കാലതാമസമുണ്ടായിരുന്നു. മദ്യപിച്ച് ഓഫിസിൽ കിടന്ന ഉദ്യോഗസ്ഥനെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ ഇടപെടൽ മൂലമായിരുന്നെന്നും പരാതിയുണ്ട്. സ്ഥാനക്കയറ്റം വൈകുന്നത് വകുപ്പിൻെറ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്ന് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.