തദ്ദേശ തെരഞ്ഞെുടപ്പ്​: രമേശ്​ ചെന്നിത്തല ​ലീഗ്​ നേതൃത്വവുമായി ചർച്ച നടത്തി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സ്വീകരിക്കേണ്ട നയനിലപാടുകൾ ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ്​ രമേശ്​ ​െചന്നിത്തല പാണ​ക്കാടെത്തി. ​പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്​, പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ തുടങ്ങിയവർ ചർച്ചയിൽ ​പ​െങ്കടുത്തു.

സെപ്​റ്റംബർ മൂന്നിന്​ നടക്കുന്ന യോഗത്തിൽ ജോസ്​ കെ. മാണി വിഷയത്തിൽ നിലപാട്​ സ്വീകരിക്കുമെന്ന്​ ചെന്നിത്തല മാധ്യമ പ്രവർത്തകരെ അറിയിച്ചു. യു.ഡി.എഫ്​ അവിശ്വാസ പ്രമേയത്തിൽ വോട്ട്​ ചെയ്യാത്തത്​ ഗുരുതര പ്രശ്​നമായി കാണുന്നു. യു.ഡി.എഫിലെ കക്ഷികളുടെ വോട്ടു കൂടി നേടി ജയിച്ചവരാണ്​ വോട്ട്​ ചെയ്യാതിരുന്നത്​. അതുമായി ബന്ധപ്പെട്ട്​ എന്തുചെയ്യണമെന്ന്​ കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കും. ​പി.കെ കുഞ്ഞാലിക്കുട്ടി മാസങ്ങളോളം അവരുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. രാഷ്​ട്രീയത്തിൽ ചർച്ചകളുടെ സാധ്യത ഒരിക്കലും അടയുകയില്ല.

അതേസമയം, യു.ഡി.എഫ്​ ധാരണകളും തീരുമാനങ്ങളും ലംഘിക്കുന്നത്​​ മര്യാദയല്ല. അവരുമായുള്ള പ്രശ്​നം പരിഹരിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നാൽ എന്നും പ്രശ്​നങ്ങളുള്ള മുന്നണി സംവിധാനം എന്നത്​ ജനങ്ങൾ അംഗീകരിക്കില്ല. കാരണം, യു.ഡി.എഫിന്​ അനുകൂലമായ സാഹചര്യമാണ്​ ഇപ്പോൾ സംസ്​ഥാനത്തുള്ളത്​. അഴിമതി ചൂണ്ടിക്കാട്ടിയതിന്​ നിയമ നടപടി സ്വീകരിക്കുമെന്ന സർക്കാറി​െൻറ ഭീഷണി സന്തോഷ​ത്തോടെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.