ജനവിധി: വോ​ട്ടെണ്ണൽ തത്സമയം

2020-12-16 08:10 IST

എൽ.ഡി.എഫ്​ മുന്നിൽ

അഞ്ചുമുനിസിപ്പാലിറ്റികളിൽ എൽ.ഡി.എഫ്​ മുന്നിൽ.​ കൊല്ലം, തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ്​ ലീഡ്​ ചെയ്യുന്നു. 

2020-12-16 08:09 IST

തപാൽ വോട്ടിൽ എൽ.ഡി.എഫ്​

തപാൽ വോട്ടിൽ എൽ.ഡി.എഫിന്​ മുന്നേറ്റം

2020-12-16 08:08 IST

കൊല്ലം, തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ്​ ലീഡ്​

കൊല്ലം, തിരുവനന്തപുരം കോർ​പറേഷനിൽ എൽ.ഡി.എഫ്​ മുന്നിൽ.  കൊല്ലം കോർപറേഷനിൽ എട്ടിടത്ത്​ എൽ.ഡി.എഫിന്​ ലീഡ്​. രണ്ടിടത്ത്​ യു.ഡി.എഫും ലീഡ്​ ചെയ്യുന്നു. 

2020-12-16 08:04 IST

എൽ.ഡി.എഫ്​ മുന്നിൽ

വർക്കല, പാല മുനിസിപ്പാലികളിൽ എൽ.ഡി.എഫ്​ മുന്നിൽ 

2020-12-16 08:01 IST

വോ​ട്ടെണ്ണൽ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ വോ​ട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫല സൂചനകൾ ഉടൻ ലഭ്യമാകും. 

2020-12-16 08:00 IST

വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ മുമ്പിൽ തർക്കം

കോഴിക്കോട്​ കോർപറേഷനിലെ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ പുറത്ത്​ തർക്കം. കൗണ്ടിങ്​ ഏജൻറുമാരെ അകത്തേക്ക്​ പ്രവേശിപ്പിക്കുന്നത്​ വൈകുന്നതായാണ്​ പരാതി. 

2020-12-16 07:57 IST

വോ​ട്ടെണ്ണൽ കേന്ദ്രത്തിൽ തിരക്ക്​

കാസർകോട്​ ഗവ. കോളജിലെ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ മുന്നിൽ തിരക്ക്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.