തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയുടെ പരിശോധന ഒരാഴ്ച പിന്നിടുമ്പോൾ 42,201 പേരെ ഒഴിവാക്കാൻ നടപടികൾ ആരംഭിച്ചു. 1171 പേരെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ (ഇ.ആർ.ഒ) സ്വമേധയാ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടിസ് നൽകി.
41,030 പേരെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഓൺലൈനായി നൽകിയ പരാതികൾ പരിഗണിച്ചും നീക്കംചെയ്യും. പേര് നീക്കാൻ 123 പേർ സ്വന്തമായി അപേക്ഷ നൽകി. 4000ത്തോളം പേരെ പുതുതായി ചേർക്കാനുള്ള അപേക്ഷ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അംഗീകരിച്ചു.
ലഭിച്ച 7.65 ലക്ഷം അപേക്ഷകളിൽനിന്ന് നേരിട്ട് ഹീയറിങ് നടത്തിയാണ് ഇവരുടേത് അംഗീകരിച്ചത്. കരട് പട്ടികയിൽ 2.66 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. വാർഡ് വിഭജനം വഴി ഒരേ പഞ്ചായത്തിലോ നഗരസഭയിലോ വാർഡുകൾ മാറി ഉൾപ്പെട്ട 38,814 പേർ അത് തിരുത്തി സ്വന്തം വാർഡിൽ ഉൾപ്പെടുത്താൻ നൽകിയ അപേക്ഷകളിൽ 145 എണ്ണം മാത്രമാണ് അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.