കൊച്ചി: വായ്പ തട്ടിപ്പ് നടത്തിയ ശേഷം ഗൾഫ് രാജ്യങ്ങൾ വിട്ട ഇന്ത്യൻ പൗരന്മാർക്കെതിരെ നടപടി സാധ്യമാണോയെന്ന് സർക്കാർ പരിശോധിക്കുന്നു. തട്ടിപ്പ് നടത്തിയെന്ന് ആരോപണമുള്ള ചിലർക്കെതിരെ ദുൈബ ആസ്ഥാനമായ ബാങ്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നിലനിൽക്കുമോയെന്ന സംശയമുള്ള പശ്ചാത്തലത്തിലാണിത്.
തട്ടിപ്പുകളുടെ സ്വഭാവമനുസരിച്ച് കേസ് നിലനിൽക്കുന്നതാണോ, വിദേശത്തെ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇവിടെ നടത്താവുന്ന അന്വേഷണങ്ങളും തുടർ നടപടികളുമെന്ത്, രജിസ്റ്റർ ചെയ്ത കേസുമായി മുന്നോട്ട് പോകാനാവുമോ എന്നീ കാര്യങ്ങളിലാണ് നിയമോപദേശം തേടുന്നത്.
വിദേശ വായ്പ വഴി 20,000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 800 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിലാണ് കേെസടുത്തിട്ടുള്ളത്.രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ ചുമതല ൈക്രംബ്രാഞ്ച് സാമ്പത്തിക കുറ്റാേന്വഷണ വിഭാഗത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.