Representative Image

ഡോക്​ടറുടെ ശിപാർശയിൽ മദ്യം; ഉത്തരവായി

തിരുവനന്തപുരം: ഡോക്​ടർമാരു​െടയും മദ്യവിരുദ്ധ സംഘടനകളു​െടയും എതിർപ്പ്​ തള്ളി മദ്യപർക്ക്​ മദ്യം കൊടുക്കാൻ സർക്കാർ ഉത്തരവ്​ പുറത്തിറക്കി. ലോക്​ഡൗണി​​െൻറ പശ്ചാത്തലത്തിൽ ബാറുകളും മദ്യശാലകളും പൂട്ടിയ സാഹചര്യത്തിൽ സ്ഥിരം മദ്യപാനികളായ ചിലർക്ക്​ പ്രശ്​നങ്ങളുണ്ടാകുകയും ചിലർ ആത്മഹത്യ ചെയ്​തെന്നുമുള്ള വിലയിരുത്തലിലാണ്​ ഡോക്​ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന നിലപാട്​ സർക്കാർ കൈക്കൊണ്ടത്​. എന്നാൽ കുറിപ്പടി നൽകില്ലെന്നും അതി​​െൻറ പേരിൽ എന്ത്​ നടപടി വന്നാലും നേരിടുമെന്നും സർക്കാർ ഡോക്​ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്​തമാക്കി. നടപടി എടുത്താൽ ജോലിയിൽ നിന്ന്​ വിട്ടുനിൽക്കുമെന്നും അവർ വ്യക്​തമാക്കി. ​െഎ.എം.എയും സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​.

ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസിൽ ഹാജരാക്കി നിശ്ചിത ഫോറത്തിൽ അപേക്ഷിച്ചാൽ മദ്യം ലഭ്യമാക്കുമെന്നാണ്​ സർക്കാർ ഉത്തരവ്​. ഡോക്ടർ നൽകുന്ന രേഖക്കൊപ്പം തിരിച്ചറിയൽ രേഖകൾ നൽകണം. ഒരാൾക്ക് ഒന്നിലധികം പാസ് നൽകില്ല. മദ്യവിതരണത്തിനായി ബിവറേജസ്​ ​േകാർപറേഷൻ ഷോപ്പുകൾ തുറക്കില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാർ നിർ​േദശങ്ങൾ ചുവടെ:
* ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങളുള്ളവർ ഇ.എസ്.ഐ അടക്കമുള്ള പി.എച്ച്.സി, എഫ്.എച്ച്​.സി, ബ്ലോക്ക് പി.എച്ച്.സി-സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ഒ.പി ടിക്കറ്റ് എടുത്ത് പരിശോധനക്ക് വിധേയരാകണം.
* പരിശോധിക്കുന്ന ഡോക്ടർ പ്രസ്തുത വ്യക്തി ആൽക്കഹോൾ വിത്ഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നൽകിയാൽ നിശ്ചിത അളവിൽ മദ്യം നൽകാം
* ഡോക്ടർ നൽകുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്-സർക്കിൾ ഓഫിസ് എന്നിവിടങ്ങളിൽ ഹാജരാക്കണം
* ഈ രേഖയോടൊപ്പം ആധാർ, ഇലക്‌ഷൻ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസിൽനിന്ന് മദ്യം അനുവദിക്കണം
* ഒരാൾക്ക് ഒന്നിലധികം പാസ് നൽകരുത്
* പാസി​െൻറ വിവരം ബിവറേജസ് കോർപറേഷൻ എം.ഡിയെ അറിയിക്കണം
* മദ്യം നൽകുന്നതിന് ബിവറേജസ് കോർപറേഷൻ എം.ഡി നടപടി സ്വീകരിക്കണം. ഇതിനായി ഒൗട്ട്​ലെറ്റുകൾ തുറക്കരുത്
*പാസ് അടിസ്ഥാനപ്പെടുത്തി വിതരണം ചെയ്യുന്ന മദ്യത്തി​െൻറ അളവ് നിത്യേന എക്സൈസ് വകുപ്പിനെ അറിയിക്കണം
* വിതരണം ചെയ്യുന്ന പാസിൽ ക്രമക്കേടോ ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്ന് എക്സൈസ് ഐ.ടി സെൽ പരിശോധിച്ച് ഉറപ്പുവരുത്തണം

Tags:    
News Summary - liquor with the prescription of doctor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.