തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഒാർഡിനിറി സർവിസുകളുടെ ദൂരപരിധി 140 കി.മീറ്ററായി നിജപ്പെടുത്തി സ്കീം തയാറാക്കണമെന്ന മന്ത്രിസഭ തീരുമാനം അട്ടിമറിക്കപ്പെട്ടു. സ്വകാര്യ പെർമിറ്റുകൾ നിയന്ത്രിക്കുമെന്നതടക്കം അവകാശവാദമുന്നയിച്ച് സർക്കാർ പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിലാണ് വ്യാപക പഴുതുകളും പോരായ്മകളുമുള്ളത്. സാധാരണ സർക്കാർ ദേശസാത്കൃത സ്കീം തയാറാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുന്നത് േമാേട്ടാർ വാഹന ആക്ട് അധ്യായം ആറിലെ പ്രത്യേക അധികാരം ഉപേയാഗിച്ചാണ്. അതത് സംസ്ഥാനങ്ങളുടെ ഒൗദ്യോഗിക ട്രാൻസ്പോർട്ട് സംവിധാനങ്ങൾക്ക് പരിരക്ഷ നൽകുന്നതിനാണ് ഇൗ അധികാരം. ഇത് സ്വകാര്യ ഒാപറേറ്റർമാർക്ക് നിയമപരമായി ചോദ്യം ചെയ്യാനുമാവില്ല. ഇത്തരം കേസുകൾ കോടതിയിൽ നിലനിൽക്കുകയുമില്ല.
എന്നാൽ സർക്കാർ ഇേപ്പാൾ പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിൽ ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറികൾക്ക് 140 കിലോ മീറ്റർ മാത്രമേ സർവിസ് നടത്താൻ അധികാരമുള്ളൂവെന്ന പരാമർശം ഉൾപ്പെടുത്തിരിക്കുന്നത് മോേട്ടാർ വാഹന നിയമത്തിെല അധ്യായം അഞ്ച് പ്രകാരമാണ്. സംസ്ഥാന ഉടമസ്ഥതയിലുള്ള ഗതാഗത സംവിധാനത്തിനും സ്വകാര്യ ഒാപറേറ്റർമാർക്കും തുല്യ പരിഗണനയാണ് ഇൗ അധ്യായംപ്രകാരമുള്ള വ്യവസ്ഥകൾക്ക് ലഭിക്കുക. ഇത്തരത്തിൽ തയാറാക്കുന്ന സ്കീമിന് ഒരു പ്രത്യേക പരിരക്ഷയും ലഭിക്കുകയുമില്ല. മാത്രമല്ല, കോടതിയിൽ ആർക്കും ചോദ്യം ചെയ്യുകയും ചെയ്യാം. അധ്യായം ആറ് പ്രകാരം പരാമർശിക്കേണ്ട വ്യവസ്ഥകൾ എങ്ങനെ ആർക്കും ചോദ്യം ചെയ്യാവുന്ന അധ്യായം അഞ്ചിലേക്ക് തള്ളപ്പെട്ടു എന്നത് ഇനിയും വ്യക്തമല്ല.
സ്കീം തയാറാക്കൽ സംബന്ധിച്ച ചർച്ചകളിലും മറ്റും കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ ഇൗ പോരായ്മ ചൂണ്ടിക്കാണിച്ചെങ്കിലും അന്തിമ വിജ്ഞാപനത്തിൽ എങ്ങനെ കടന്നുകൂടി എന്നതും ദൂരുഹമാണ്. വിജ്ഞാപനത്തിലെ അപാകത ചൂണ്ടിക്കാട്ടിയും സ്കീം പരിഷ്കരിച്ച് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടും കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഇതിനകം സ്വകാര്യ ബസുടമകൾ വിവേചനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിെച്ചന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.