Posted On
date_range Updated On
date_range ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം തൊഴുത്തു പണിയുന്നത് പോലെയെന്ന് ബി.ജെ.പി
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറിൽ മാത്രമല്ല, നിർമാണത്തിലും അപാകതയുണ്ടെന്ന് ബി.ജെ.പി. ഇത് ലൈഫ് പദ്ധതിയല്ല, നോ ലൈഫ് പദ്ധതിയാണെന്നും സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തൊഴുത്ത് പണിയുന്നത് പോലെയാണ് ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്. പാലാരിവട്ടം പാലത്തിന് സമാനമാണ് ഫ്ലാറ്റിെൻറ നിർമാണം. പൊതുമരാമത്ത് വകുപ്പിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചാണ് താൻ ഇത് പറയുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.