ഇ.പി. ജയരാജന്‍റെ ഭാര്യ തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ലോക്കര്‍ തുറന്നു -കെ. സുരേന്ദ്രൻ

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രി ഇ.പി. ജയരാജന്‍റെ ഭാര്യ തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ലോക്കര്‍ തുറന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

വീണ വിജയനെ ചോദ്യം ചെയ്യണം. കേരളത്തിൽ നടക്കുന്ന അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വപ്ന സുരേഷിന് ഇടക്കിടക്ക് നെഞ്ചു വേദന വരുന്നത് എന്തുകൊണ്ടാണ് ‍? ആശുപത്രിയില്‍ സ്വപ്ന നഴ്സുമാരുടെ ഫോണ്‍ ഉപയോഗിച്ച് ഉന്നതരുമായി സംസാരിക്കുന്നു. നെഞ്ച് വേദന സ്വപ്നക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.