തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഓരോ ഗുണഭോക്താവിനും വീട് ലഭിച്ചത് ആഘോഷിച്ചാൽ മാത്രം പോരാ വിശദമായി രേഖപ്പെടുത്തിവെക്കണമെന്ന് സി.പി.എം നിർദേശം. പദ്ധതിയിൽ പൂർത്തിയായ 2.14 ലക്ഷം വീടുകളുടെ ഗുണഭോക്താക്കളുടെ വിവരവും താക്കോൽ കൈമാറുന്നതിെൻറയും ഗൃഹപ്രവേശത്തിെൻറയും ഫോേട്ടാ അടക്കം എടുത്ത് സൂക്ഷിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശം. ലൈഫ് പദ്ധതിയിൽ സർക്കാർ അവകാശവാദത്തിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തുവന്നതോടെയാണ് പ്രതിരോധത്തിന് സി.പി.എം തയാറാകുന്നത്.
ഓരോ പഞ്ചായത്ത് അതിർത്തിയിലെയും പൂർത്തിയായ വീട്ടുകാരെ ഒന്നിച്ച് വിളിക്കണം. പൂർത്തിയായ വീടിനു മുന്നിൽ അവരെ നിർത്തി ഫോേട്ടായും വിഡിയോയും എടുക്കണം. ഇത് വലിയ രേഖപ്പെടുത്തലാണ്. പ്രതിപക്ഷം പദ്ധതിയെ കുറിച്ച് അവകാശവാദം പ്രചരിപ്പിച്ച് രംഗത്തുവന്നാൽ അതത് തദ്ദേശ സ്ഥാപനങ്ങളിൽ ഇൗ ഫോേട്ടായും വിഡിയോയും തെളിവായി അവതരിപ്പിച്ച് പ്രതിരോധിക്കാമെന്നും നിർദേശിച്ചു. ഇതിെൻറ ഭാഗമായാണ് ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിെൻറ പ്രവേശന ചടങ്ങിൽ തിരുവനന്തപുരത്ത് കരകുളം ഏണിക്കരയിൽ മുഖ്യമന്ത്രി നേരിട്ട് പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.