'പോസ്റ്റ് ഫോറം മലപ്പുറം': കത്തുകൾക്കായുള്ള കാത്തിരിപ്പുകൾ ജീവിതം മനോഹരമാക്കും

മലപ്പുറം: കാത്തിരിക്കാൻ കത്തുകൾ പോലെ എന്തെങ്കിലും ഉണ്ടാകുമ്പോഴാണ് ജീവിതം മനോഹരമാക്കുന്നത്. ആ നിമിഷം കോർത്തെടുക്കുകയാണ് മലപ്പുറത്തെ തപാൽ വകുപ്പ്. തപാല്‍ വകുപ്പും പൊതുജനങ്ങളും തമ്മിലുള്ള ജനസമ്പര്‍ക്കം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് 'പോസ്റ്റ് ഫോറം മലപ്പുറം', എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി കത്തെഴുത്ത് മത്സരം നടത്തും.

2026 ഏപ്രില്‍ ഒന്ന് മുതലാണ് കത്തെഴുത്ത് മത്സരം ആരംഭിച്ചത്. ഏപ്രില്‍ 30 വരെ ഒരു മാസക്കാലയളവിലാണ് മത്സരം നടക്കുക. തപാല്‍ സംവിധാനത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് കൂടുതല്‍ കത്തുകള്‍ അയക്കുന്ന വ്യക്തിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കും. വിജയിക്ക് 1,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി നല്‍കും.

മലയാളത്തിലാണ് കത്തുകള്‍ എഴുതേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം പേരും വിലാസവും ഫോണ്‍ നമ്പറും പ്രത്യേക കടലാസില്‍ രേഖപ്പെടുത്തി കത്തിനൊപ്പം അയക്കണം. കത്തുകള്‍ അയക്കേണ്ട വിലാസം: പോസ്റ്റ് മാസ്റ്റര്‍, പോസ്റ്റ് ഫോറം, മലപ്പുറം-676505. ഡിജിറ്റല്‍ യുഗത്തിലും കത്തെഴുത്ത് കലയെ പ്രോത്സാഹിപ്പിക്കാനും തപാല്‍ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും മത്സരത്തില്‍ പങ്കുചേരാം.

80കളിലും 90കളിലും ജനിച്ചവർ തപാൽ കത്തുകൾക്കായി കാത്തിരിക്കുകയെന്നത് അനുഭവമാണ്. പ്രത്യേകിച്ച് പ്രവാസികൾക്ക്. കത്തുകൾ എഴുതി അയച്ചാൽ പിന്നെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. കാലം മാറിയെങ്കിലും കത്ത് എഴുത്തും കാത്തിരിപ്പും പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് മത്സരത്തിലൂടെ.

Tags:    
News Summary - Life is beautiful when there is something like letters to look forward to; 'Post Forum Malappuram', organized by the Postal Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.