ക്വാറ​ൈൻറനിലുള്ള രോഗിക്ക്​ ഡോക്​ടറയച്ച കത്ത്​

ആഗോളതലത്തിൽ അതിവേഗം പടർന്നു പിടിക്കുകയാണ്​ കോവിഡ്​ 19. നിരവധി ജീവനുകൾ ഈ മഹാമാരി കവർന്നു കഴിഞ്ഞു. ഇന്ത്യയും ​ കേരളും കോവിഡിൻെറ പിടിയിൽ നിന്നും മുക്​തമല്ല. ലോക്​ഡൗൺ പ്രഖ്യാപിച്ച്​ പകർച്ചവ്യാധിയെ നേരിടാനുള്ള ശ്രമത്തിലാണ്​ ഇന്ത്യ. ഇതിനിടയിൽ ക്വാറ​ൈൻറനിലുള്ള രോഗിക്ക്​ ഡോക്​ടർ അയച്ച ഒരു കത്താണ്​ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്​. ക്വാറ​ൈൻറനിൽ പാലിക്കേണ്ട നിർദേശങ്ങളെല്ലാം ഉൾപ്പെടുത്തിയാണ്​ കത്ത്​.

കത്തിൻെറ പൂർണ്ണ രൂപം

പ്രിയപ്പെട്ട മുഹമ്മദിക്കാ,

ലോകം മുഴുവനും കൊറോണ ഭീതിയിലാണല്ലോ.മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന, മാരകമായേക്കാവുന്ന, ഒരു വൈറസ് രോഗമാണ് കോവിഡ് -19 എന്ന കൊറോണ രോഗം.

നമ്മുടെ ശരീരത്തിൽ വൈറസ് പ്രവേശിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ രോഗലക്ഷണങ്ങൾ കാണിക്കുകയില്ല. പ്രത്യക്ഷത്തിൽ ആരോഗ്യവാനായി കാണപ്പെട്ടാലും, രോഗാണു ശരീരത്തിലുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുമെന്നറിയാമല്ലോ? തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കാനും ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകാനും പറയുന്നത് രോഗാണുവിന്റെ വ്യാപനം തടയാനാണ്.

വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവരിലൂടെയാണ് നമ്മുടെ നാട്ടിലും ഈ രോഗം എത്തിയത്. ജോലിസ്ഥലത്തോ വിമാനത്താവളത്തിൽ വച്ചോ യാത്രക്കിടയിലോ ഒക്കെയായിരിക്കും അവർക്ക് അണുബാധ ഉണ്ടായത്. നാട്ടിലെത്തിക്കഴിഞ്ഞാൽ, രോഗലക്ഷണങ്ങളില്ലെങ്കിൽക്കൂടി മറ്റുള്ളവരിലേക്ക് പകരാനിടയുണ്ടെന്ന കാരണം കൊണ്ടാണ് വിദേശത്ത് നിന്നും വന്നവരോടോ ക്വാറ​ൈൻറനിലെ രോഗിക്ക്​ ഡോക്​ടറയച്ച കത്ത്​...

കോവിഡ്​ 19 ഭീതിയിലാണ്​ ലോകം ഇപ്പോൾ. കണക്കുകൂട്ടലകൾ തെറ്റിച്ചാണ്​ കോവിഡ്​ 19 വൈറസ്​ ബാധ പടർന്നു പിടിക്കുന്നത്​. ​കേരളത്തിലും ഇന്ത്യയിലും വൈറസ്​ അതിവേഗം വ്യാപിക്കുകയാണ്​. ഇതിനിടയിൽ ക്വാറ​​ൈൻറനിൽ കഴിയുന്ന രോഗിക്ക്​ ഡോക്​ടർ അയച്ചൊരു കത്താണ്​ വൈറലാവുന്നത്​.


അവരുമായി സമ്പർക്കമുണ്ടായവരോടോ വീട്ടിൽത്തന്നെ ഐസൊലേഷനിൽ കഴിയാൻ പറഞ്ഞിട്ടുള്ളത്. ആളുകൾ പുറത്തിറങ്ങി നടന്ന് നാടുമുഴുവൻ രോഗം പരത്താതിരിക്കാനാണ് രാജ്യവ്യാപകമായി ഷട്ട് ഡൌൺ പ്രഖ്യാപിച്ച് എല്ലാവരും വീട്ടിൽക്കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നതും.

വീട്ടിലിരിക്കുമ്പോൾത്തന്നെ, ആരുമായും സമ്പർക്കമുണ്ടാവാതെ സൂക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്പർക്കമുണ്ടായാൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് അസുഖമുണ്ടാവാൻ ഇടയുണ്ട്. വൃദ്ധരായ മാതാപിതാക്കൾക്കൊക്കെ കോവിഡ്-19 വന്നാൽ അപായ സാധ്യത വളരെ കൂടുതലാണ് എന്ന് മനസ്സിലാക്കുക.

മിക്കവാറും ബാത്ത് അറ്റാച്ച്ഡ് ആയ മുറിയിലായിരിക്കും നിങ്ങൾ, അല്ലേ? മുറിയുടെ ജനലുകൾ തുറന്ന് വായു സഞ്ചാരം ഉറപ്പു വരുത്തണം. ഭക്ഷണത്തിനായി ഡൈനിങ് റൂമിലേക്ക് പോകരുത് , മുറിയിലേക്ക് എത്തിച്ച് തരാൻ ഏർപ്പാടുണ്ടാക്കിയിട്ടുണ്ടാവുമല്ലോ? കഴിക്കുന്നത് പോഷകാഹാരമായിരിക്കണം. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുകയും വേണം. ഭക്ഷണം, പ്ളേറ്റ്, ഗ്ളാസ് തുടങ്ങിയവ കുടുംബാംഗങ്ങളുമായി പങ്കിടരുത്. പാത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ സോപ്പിട്ട് കഴുകി വയ്ക്കണം. വസ്ത്രങ്ങളും ബെഡ്ഷീറ്റും തോർത്തുമൊക്കെ ബ്ലീച്ചിങ് പൗഡർ ലായനിയിൽ ഇട്ട ശേഷം അലക്കി ഉണക്കിയെടുക്കാം. ബാത്ത് റൂമും ക്ളോസെറ്റും കഴുകാനും ബ്ലീച്ചിങ് ലായനി തന്നെ ഉപയോഗിക്കാം. ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകാൻ ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ!

ഒറ്റയ്ക്ക് ഒരു മുറിയിൽ ആരോടും സമ്പർക്കമില്ലാതെ കഴിയേണ്ടി വരികയെന്നത് സുഖകരമായ കാര്യമല്ല എന്നറിയാം. എങ്കിലും ആരോഗ്യ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്ര ദിവസത്തെ ഐസൊലേഷൻ കാലാവധി കൃത്യമായി പാലിച്ചില്ലെങ്കിൽ നാടുമുഴുവൻ രോഗം പടരും. അത്രയധികം രോഗികളുണ്ടായാൽ ചികിത്സിക്കാനുള്ള ഇടം ജനസാന്ദ്രത കൂടിയ നമ്മുടെ കൊച്ചു സംസ്ഥാനത്ത് ഇല്ലെന്ന് മനസിലാക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശത്തോടെയല്ലാതെ പുറത്തിറങ്ങരുത്. നിങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടു വരണമെങ്കിൽ അതിനായി പ്രത്യേക ആംബുലൻസ് കൂടി ഒരുക്കിയിട്ടുണ്ട്, കേട്ടോ!

വീട്ടിലും നാട്ടിലുമുള്ള പ്രിയപ്പെട്ടവർക്ക് രോഗബാധയുണ്ടാവാതിരിക്കാൻ നിങ്ങൾ നടത്തുന്ന ത്യാഗം തന്നെയാണ് ഈ ഐസൊലേഷൻ. വായിച്ചോ സിനെമ കണ്ടോ ചിത്രം വരച്ചോ പാട്ടുകേട്ടോ എഴുതിയോ കരകൗശലവസ്തുക്കൾ ഉണ്ടാക്കിയോ സമയം കഴിച്ചുകൂട്ടുക. മറന്നു പോയ പഴയ ഹോബികളെ തിരിച്ചു പിടിക്കുക. അതുപോലെ, ഒരു വിളിക്കപ്പുറം കാതോർത്തിരിപ്പുള്ള, വിട്ടുപോയ, സൗഹൃദങ്ങളെയും!

നിങ്ങളുടെ സൗഖ്യം ഉറപ്പുവരുത്താൻ ഭരണകൂടവും ആരോഗ്യപ്രവർത്തകരും കൂടെയുണ്ട്. ശാരീരികമോ മാനസികമോ ആയ എന്തു പ്രശ്നത്തിനും എപ്പോൾ വേണമെങ്കിലും എന്നെയോ ആരോഗ്യപ്രവർത്തകരെയോ വിളിക്കണം.

ഈ മഹാമാരിയെ നമ്മൾ ഒന്നിച്ച് പരാജയപ്പെടുത്തുക തന്നെ ചെയ്യും!

Tags:    
News Summary - letter from docter-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.