Representational Image
Posted On
date_range Updated On
date_range വയനാട് കബനിഗിരിയിൽ പുലി; ആടിനെ ആക്രമിച്ചു കൊന്നു
വയനാട്: വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. പനച്ചിമറ്റത്തിൽ ജോയിയുടെ ആടിനെ പുലി ആക്രമിച്ചു കൊന്നു. ഒരു ആടിനെ ഗുരുതരമായി കടിച്ചു പരിക്കേൽപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഭീതി പരത്തിയിരുന്നു.
സി.സി.ടി.വിയിൽ പുലിയുടെ സാന്നിധ്യം വ്യക്തമായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വളർത്തുനായയെ പുലി പിടിച്ചിരുന്നു. പ്രദേശത്തുകാർ അതിജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരാഴ്ചമുമ്പ് കരുവാരകുണ്ടിൽ ടാപ്പിങ്ങിനു പോയ തൊഴിലാളിയെ പുല കടിച്ചു കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.