‘ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’; മുഖ്യമന്ത്രിക്ക്‌ ‘വാഴ്‌ത്തുപാട്ടു’മായി വീണ്ടും ഇടത്‌ സംഘടന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‌ വാഴ്‌ത്തുപാട്ടുമായി വീണ്ടും സെക്രട്ടേറിയറ്റിലെ ഇടതു സംഘടന. സെക്രട്ടേറിയറ്റ്‌ എം​േപ്ലായീസ്‌ അസോസിയേഷന്റെ വനിത കമ്മിറ്റി ‘കനലി’ന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴാണ്‌ ‘ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ’ എന്ന ഗാനം ഗായകസംഘം ആലപിച്ചത്‌.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും വേദിയിലേക്ക്‌ കയറി ഇരിപ്പിടത്തിലെത്തിയിട്ടും ഗാനം അവസാനിച്ചില്ല. ഗാനം അവസാനിക്കുന്നതുവരെ മുഖ്യമന്ത്രി പാട്ട്‌ ശ്രദ്ധിച്ച്‌ വേദിയിൽ ഇരുന്നു. പാട്ട്‌ പൂർത്തിയായ ശേഷമാണ്‌ ഓണാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിച്ചത്‌.

രണ്ടാം തവണയാണ്‌ ജീവനക്കാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വാഴ്‌ത്തുപാട്ട്‌ ആലപിക്കുന്നത്‌. സെക്രട്ടേറിയറ്റ്‌ എം​േപ്ലായീസ്‌ അസോസിയേഷന്റെ പുതിയ ഓഫീസ്‌ ഉദ്‌ഘാടനത്തിനായിരുന്നു ആദ്യമായി ഇവർ വാഴ്‌ത്തുപാട്ട്‌ ഒരുക്കിയത്‌.  

Tags:    
News Summary - Left organization again sings 'praise' for the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.