ഡോ. ജോ ജോസഫ്

ഇടതുസ്ഥാനാർഥി കർദിനാളിന്‍റെ നോമിനിയാണെന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് -കാസ

കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന പ്രചാരണം മുറുകുന്നതിനിടെ ആരോപണത്തിന് മൂർച്ച കൂട്ടി 'കാസ'. കോൺഗ്രസിന്‍റെ തോന്ന്യാസത്തിന് മറുപടി കൊടുക്കേണ്ടത് തൃക്കാക്കരയിലെ ക്രിസ്ത്യാനികളാണെന്നാണ് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷന്‍റെ (കാസ) സോഷ്യൽ മീഡിയയിലെ പ്രസ്താവന.

ഇടത് സ്ഥാനാർഥി കർദിനാളിന്‍റെ നോമിനിയാണെന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസാണ്. എറണാകുളം -അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരെയും സഭാവിരുദ്ധ സംഘടനയെയും കൈയിലെടുത്താണ് കോൺഗ്രസ് ഈ പ്രവൃത്തി ചെയ്യുന്നത്. കത്തോലിക്ക സഭയിലെ പ്രശ്നങ്ങളെയും കർദിനാളിനെയും ഉപതെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് കോൺഗ്രസാണ്. അവരുടെ ഹീനതന്ത്രത്തിന് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്നും കാസ പറയുന്നു.

Tags:    
News Summary - Left candidate is not Cardinal's nominee - CASA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.