പി.​എം.​എ. സ​ലാം, സാദിഖലി തങ്ങൾ

മൂന്നു തവണ ജനപ്രതിനിധിയായവർ മത്സരിക്കാൻ പാടില്ല, വ്യവസ്ഥ കർശനമാക്കി ലീഗ്; 'ഇളവ് നേടണമെങ്കിൽ സാദിഖലി തങ്ങളുടെ പ്രത്യേകാനുമതി വാങ്ങണം'

മല​പ്പു​റം: മൂ​ന്നു ത​വ​ണ വ്യ​വ​സ്ഥ​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി മു​സ്‍ലിം ലീ​ഗ്. ഇ​ള​വ് വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം​ചെ​യ്തെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ഇ​ള​വ് നേ​ടി സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങ​ണം.

മൂ​ന്നു ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യ​വ​ർ മ​ത്സ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ മാ​റി​നി​ന്ന​വ​ർ​ക്ക് അ​നി​വാ​ര്യ​ഘ​ട്ട​ത്തി​ൽ ഇ​ള​വ് ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്റി​നോ​ട് ശി​പാ​ർ​ശ ചെ​യ്യാ​മെ​ന്നു മാ​ത്ര​മാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് പ്ര​തീ​ക്ഷി​ച്ച് ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​പ്ര​വേ​ശ​നം​ചെ​യ്യു​ക​യും ചി​ല​ർ സ്വ​യം പോ​സ്റ്റ​റു​ക​ൾ ഇ​റ​ക്കു​ക​യും ചെ​യ്ത​താ​യി നേ​തൃ​ത്വ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ സ്വ​യം സ്ഥാ​നാ​ർ​ഥി​ക​ളാ​യ​വ​രും അ​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​രും പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​മാ​ൾ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും. തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യെ അ​റി​യി​ക്ക​ണം. യു​വാ​ക്ക​ൾ​ക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ ന​ട​പ്പാ​ക്കി​യ ടേം ​വ്യ​വ​സ്ഥ അ​ട്ടി​മ​റി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പി.​എം.​എ. സ​ലാം വ്യ​ക്ത​മാ​ക്കു​ന്നു. 

അതേസമയം,  കോർപറേഷൻ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ തുടരുന്നതിനിടെ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യു. പോക്കർ പാർട്ടി വിട്ടു. മുസ്‍ലിം ലീഗുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്നും സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കോർപറേഷനിൽ നല്ലളം വാർഡിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് യു.പി. പോക്കറിന്‍റെ രാജി. ഇവിടെ മത്സരിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി സീറ്റ് അനുവദിച്ചിരുന്നില്ല.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പാവപ്പെട്ടവരോടും അവശ-ദുർബല ജനവിഭാഗങ്ങളോടും കാണിക്കുന്ന ഉദാരപൂർണമായ സമീപനവും അവർക്ക് നൽകുന്ന പരിരക്ഷയും മാതൃകാപരമാണെന്ന് മനസ്സിലാക്കിയാണ് സി.പി.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് പോക്കർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു ടിക്കറ്റിൽ മത്സരിക്കുന്നില്ലെന്നും പോക്കർ വ്യക്തമാക്കി. മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


Tags:    
News Summary - League tightens rules, prohibits three-term representatives from contesting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.