തിരുവനന്തപുരം: മെയ് ദിനത്തിൽ തൊഴിലാളികൾക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങളിലേക്ക് മാത്രം ശ്രദ്ധയും കരുതലും ചുരുക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഈ വര്‍ത്തമാന കാലത്ത്, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ നമുക്കൊന്നിച്ച് മുന്നേറാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
"തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ധീരരുടെ ഓര്‍മ്മ ദിനം, മെയ് 1. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തെ കുറിച്ചും ഓര്‍മപ്പെടുത്തുകയും ബോധവാന്മാരാക്കുകയും ചെയ്യുന്ന ദിനം.
കോവിഡ് മഹാമാരിയും പ്രകൃതി ദുന്തങ്ങളുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളാക്കപ്പെട്ടതും തൊഴിലാളികളും സാധാരണ കുടുംബങ്ങളുമാണ്. വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങളിലേക്ക് മാത്രം ശ്രദ്ധയും കരുതലും ചുരുക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഈ വര്‍ത്തമാന കാലത്ത്, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ നമുക്കൊന്നിച്ച് മുന്നേറാം. എല്ലാവര്‍ക്കും മെയ് ദിന ആശംസകള്‍..."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.