Posted On
date_range Updated On
date_range 20 സീറ്റും ഇടതുമുന്നണി നേടും - കോടിയേരി
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സ െക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതു മുന്നണിയുടെ സാധ്യത കൂടിയിരിക്കുകയാണ്. 20 സീറ്റുകളിലും എൽ.ഡി.എഫ് ജയിക്കും- കോടിയേരി പറഞ്ഞു.
അമേത്തിയിൽ പരാജയപ്പെടുമെന്ന ഭയമാണ് രാഹുലിനെ വയനാട്ടിൽ മത്സരിക്കാൻ നിർബന്ധിതനാക്കിയത്. സ്വന്തം മണ്ഡലത്തിൽ ആത്മ വിശ്വാസമില്ലാത്ത രാഹുൽ എങ്ങനെയാണ് ബി.ജെ.പിക്കെതിരായ മുന്നണിയെ നയിക്കുക എന്നും കോടിയേരി ചോദിച്ചു.
ഉത്തരേന്ത്യയിൽ കോൺഗ്രസിന് സീറ്റൊന്നും കിട്ടില്ലെന്നതിൻെറ തെളിവാണ് വയനാട്ടിലെ സ്ഥാനാർഥിത്വം. ഇടതു പക്ഷത്തിൻെറ ശക്തി എന്താണെന്ന് രാഹുലിന് കാണിച്ചുകൊടുക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.