Posted On
date_range Updated On
date_range എൽ.ഡി.എഫ് യോഗം ഇന്ന്: കടന്നപ്പള്ളി, ഗണേഷ്കുമാർ മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന സംബന്ധിച്ച് ഞായറാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനമുണ്ടാകും. ഐ.എൻ.എല്ലിലെ അഹ്മദ് ദേവർകോവിൽ, ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു എന്നിവർ സ്ഥാനമൊഴിയും. പകരം കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ബിയിലെ ഗണേഷ്കുമാർ എന്നിവർ മന്ത്രിമാരാകും. നേരത്തേയുള്ള രണ്ടരവർഷം ധാരണപ്രകാരമാണ് മാറ്റം. ഡിസംബറിൽതന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് വിവരം. നവകേരള സദസ്സ് ബസ് യാത്രയുടെ വിലയിരുത്തൽ തുടങ്ങിയവയും യോഗത്തിൽ ചർച്ചക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.