തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദെൻറ മകൻ ജീവ ആനന്ദന് പിണറായി സർക്കാറിെൻറ വക 'കൈത്താങ്ങ്'. കിൻഫ്രയിലെ മാനേജിങ് ഡയറക്ടറായിരുന്ന ജീവ ആനന്ദിന് അടിസ്ഥാന ശമ്പളത്തിൽ ഒറ്റയടിക്ക് 28,690 രൂപയുടെ വർധനയാണ് വരുത്തിയത്. മാനേജിങ് ഡയറക്ടർ തസ്തിക റീ ഡെസിഗിനേറ്റ് ചെയ്ത് സി.ഇ.ഒ ആക്കിയാണ് 28,690 രൂപയുടെ വർധന വരുത്തിയത്. 23,200-31,150 ശമ്പള സ്കെയിൽ 46,640-59,840 സ്കെയിൽ ആക്കി. ഡി.എ ഉൾെപ്പടെ അലവൻസുകൾ കൂടി ചേരുമ്പോൾ ശമ്പളം ഒന്നര ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിൽ എത്തും. ഇത് സംബന്ധിച്ച് 2021 ഫെബ്രുവരി 10ന് ഉത്തരവും ഇറങ്ങി.
അലവൻസുകൾ ചേർത്തുള്ള ഉത്തരവ് കിൻഫ്ര ഇറക്കുന്നതോടെ ജോലിയിൽ പ്രവേശിച്ച 2016 സെപ്റ്റംബർ 22 മുതൽ ശമ്പളം ഉയർത്തിയത് വഴിയുള്ള ആനുകൂല്യം ജീവ ആനന്ദന് ലഭിക്കും.
ഏകദേശം ഒരുകോടി രൂപ ഇതുവഴി കുടിശ്ശികയായി ജീവ ആനന്ദിന് ലഭിക്കുമെത്ര. സർക്കാറിനെ കണ്ണടച്ച് ന്യായീകരിക്കുന്ന ആനത്തലവട്ടം ആനന്ദന് 'കാരുണ്യസഹായ'മായി മാത്രേമ ഇൗ ഉത്തരവിനെ വിലയിരുത്താനാകൂ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.