ജനരോഷത്തിനു മുന്നിൽ എൽ.ഡി.എഫ്​ മുട്ടുമടക്കി-വി. മുരളീധരൻ

തിരുവനന്തപുരം: ജനരോഷത്തിന്റെ മുന്നിൽ എൽ.ഡി.എഫ് സർക്കാർ മുട്ടുമടക്കിയെന്ന് ബി.ജെ.പി നേതാവ്​ വി.മുരളീധരൻ. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയരാജൻ രാജിവെച്ചത് കൊണ്ട് പ്രശ്നങ്ങൾ തീരില്ല. ബന്ധു നിയമനത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കണം. ജയരാജനെതിരെ  മാതൃകാപരമായ നടപടിയുണ്ടാകണമെന്നും വി. മുരളീധരൻ പറഞ്ഞു. ജയരാജനെ രക്ഷപെടുത്താൻ എല്ലാ ശ്രമവും നടത്തി പരാജയപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെ രാജിവെപ്പിക്കുകയാണ് സി.പി.എം ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു.

Tags:    
News Summary - LDF government knee down before people of kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.