മമ്പാടൻ അബ്ദുൽ മജീദ് (കോൺഗ്രസ്), വാലയിൽ അബ്ദുൽ മജീദ് (സി.പി.എം)
കാളികാവ്: ഗ്രാമപഞ്ചായത്തിലെ ഈനാദി വാർഡിൽ ഇക്കുറിയും കനത്ത പോരാട്ടമാണ് കണ്ടത്. 2010ലെ അതേ എതിരാളികളായ ഒരേ പേരുകാർ തന്നെയാണ് ഇത്തവണയും മത്സര രംഗത്തുണ്ടായിരുന്നത്. കോൺഗ്രസിലെ മമ്പാടൻ അബ്ദുൽ മജീദും സി.പി.എമ്മിലെ വാലയിൽ അബ്ദുൽ മജീദും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ട് വോട്ടിന് മമ്പാടൻ മജീദ് വിജയിച്ച വാർഡ് പിടിച്ചെടുത്ത് മധുര പ്രതികാരം വീട്ടിയിരിക്കുകയാണ് വാലയിൽ അബ്ദുൽ മജീദ്.40 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു ജയം.
കഴിഞ്ഞ തവണ അസാധുവോട്ടിനെ ചൊല്ലി ഏറെ തർക്കങ്ങൾ ഉണ്ടായി. ഒടുവിൽ കോടതിയിലുമെത്തിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായിരുന്നില്ല. സ്ഥാനാർഥികളുടെ ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലി വാർഡിൽ തർക്കമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.