എം.ഡി.എം.എയുമായി നിയമ വിദ്യാര്‍ഥി പിടിയിൽ

ഏറ്റുമാനൂർ: എം.ഡി.എം.എയുമായി ഏറ്റുമാനൂരില്‍ നിയമവിദ്യാർഥിയെ പിടികൂടി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ഷാരോൺ രാജു തോമസാണ് (23) ഏറ്റുമാനൂർ പൊലീസ് പിടിയിലായത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്.

ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ, എസ്.ഐ കെ.കെ. പ്രശോഭ്, എ.ടി. ഷാജിമോൻ, ടി.കെ. സജിമോൻ, ഭരതൻ, സി.പി.ഒമാരായ അജികുമാർ, അനീഷ്, പ്രവീൺ, ഡെന്നി, രതീഷ്, നിധിൻ എന്നിവർ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

Tags:    
News Summary - Law student arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.