ക്രമസമാധാന നില: കാര്യങ്ങൾ അറിയിച്ചെന്ന്​ ഗവർണർ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനുശേഷം കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത്​ വ്യാപകമായുണ്ടായ അക്രമങ്ങ ളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിച്ചെന്ന്​ ഗവർണർ പി. സദാശിവം. സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറ ിച്ച്​ കേന്ദ്രസർക്കാർ സംസ്ഥാന​ത്തോട്​ റിപ്പോർട്ട് തേടിയതിന്​ പിന്നാലെയാണ്​ ഇത്​. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങിനെ അറിയിെച്ചന്ന്​ ഗവർണർ ട്വിറ്ററിലൂടെ​ വെളിപ്പെടുത്തി. ഫോണിലൂടെയാണ്​ കേന്ദ്രമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചത്​.

സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച്​ ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. അതിനുപിന്നാലെയാണ്​ ഗവർണർ കാര്യങ്ങൾ വിശദീകരിച്ചത്​. ക്രമസമാധാനനില സംബന്ധിച്ച്​ സംസ്ഥാന സർക്കാറിനോട്​ കഴിഞ്ഞദിവസം ഗവർണർ പി. സദാശിവം റിപ്പോർട്ട്​ തേടിയിരുന്നു. ഗവർണർ ഞായറാഴ്​ച തിരുവനന്തപുരത്ത്​ മടങ്ങിയെത്തും. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് കൈമാറിയേക്കുമെന്നാണറിയുന്നത്​.

അക്രമങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനും റവന്യൂവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്​. നാശനഷ്​ടങ്ങളുടെ കണക്ക്​ പൊലീസ് തയാറാക്കിയിരുന്നെങ്കിലും സമഗ്രമല്ലായിരുന്നു. ​െക.എസ്.ആർ.ടി.സിക്ക്​ ഉൾപ്പെടെയുണ്ടായ നാശനഷ്​ടങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആ സാഹചര്യത്തിൽ വിശദമായ കണക്കെടുപ്പ്​ തുടരുകയാണ്​.
കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ടാകും സംസ്ഥാന സർക്കാർ നൽകുക. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാറി​​​െൻറ വിശദീകരണത്തി‍​​െൻറ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്​ ഗവർണർ വിശദമായ റിപ്പോർട്ട് നൽകുകയാണ്​ പതിവ്​​.

Tags:    
News Summary - law and order of kerala governer p sadashivam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.