തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരങ്ങളും അവസാനിപ്പിക്കാൻ നിയമം ഉടനെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ കെ.ഡി. പ്രസേനൻ കൊണ്ടുവന്ന സ്വകാര്യ ബില്ലിന് മറുപടി പറയുകയായിരുന്നു മന്ത്രി. അന്ധവിശ്വാസവും അനാചാരങ്ങളും സംബന്ധിച്ച് ജനങ്ങളിൽ ശരിയായ അവബോധം സൃഷ്ടിക്കാനും മനുഷ്യത്വരഹിത ദുരാചാര പ്രവൃത്തികൾ തടയാനും വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണത്തിന് നിയമ കമീഷൻ ശിപാർശ നൽകിയിട്ടുണ്ട്.
ദുരാചാരം വഴിയുള്ള ചൂഷണം അവസാനിപ്പിക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. ഇതിൽ തുടർ പരിശോധന നടക്കുകയാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യവും ആചാരവും ഉൾക്കൊണ്ടാകും നിയമം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടായിരിക്കും അന്തിമരൂപമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ വിതരണ മേലഖയിൽ (ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികൾ) പ്രവർത്തിക്കുന്നവർക്കായി ക്ഷേമനിധി കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. പ്രഫ. എൻ. ജയരാജിന്റെ സ്വകാര്യ ബില്ലിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.